തിരുവനന്തപുരം|
Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (19:33 IST)
സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 336 കേസുകള്‍ കണ്ടെത്തി 3452500 രൂപ പിഴ ഈടാക്കി. ഇറക്കുമതി ചെയ്ത പായ്ക്കറ്റ് ഉത്പന്നങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനായി ഒക്ടോബര്‍ ഏഴിന് നടത്തിയ പ്രത്യേക മിന്നല്‍ പരിശോധനയില്‍ 108 കേസുകളും കണ്ടു പിടിച്ചു.
അമിതവില ഈടാക്കുക, വിലയില്‍ തിരുത്തലുകള്‍ വരുത്തുക, പാക്കേജ്ഡ് കമ്മോഡീറ്റീസ് ചട്ടപ്രകാരമുളള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, പായ്ക്കര്‍/ ഇംപോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധിച്ചത്.
നിയമലംഘനവും കൃത്രിമവും തടയുന്നതിന് പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.