തിരുവനന്തപുരം|
Last Modified ഞായര്‍, 22 ജനുവരി 2017 (13:41 IST)
വാര്‍ത്താസമ്മേളനത്തിനിടെ തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ ലക്ഷ്‌മി നായര്‍ക്ക് കരിങ്കൊടി. എ ബി വി പി പ്രവര്‍ത്തകര്‍ ആണ് കരിങ്കൊടി കാണിച്ചത്. വാര്‍ത്താസമ്മേളനത്തിന് എത്തിയ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
അതേസമയം, കോളജിനെതിരായ ആരോപണങ്ങള്‍ ബാലിശമാണെന്ന് ലക്ഷ്‌മി നായര്‍ പറഞ്ഞു. കുട്ടികളെ ആയുധമാക്കി ചിലര്‍ വ്യക്തിവൈരഗ്യം തീര്‍ക്കുകയാണ്. സുതാര്യമായാണ് ഇന്റേണല്‍ മാര്‍ക്ക് നല്കുന്നത്. ലൈബ്രറി ഉപയോഗിക്കാന്‍ രാത്രി എട്ടുമണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യമുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, ലോ അക്കാദമി പ്രിന്‍സിപ്പള്‍ സ്ഥാനത്തു നിന്ന് ലക്ഷ്‌മി നായര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം 12ആം ദിവസമെത്തി. കോളജ് നടത്താന്‍ സമയമില്ലാത്ത പ്രിന്‍സിപ്പള്‍ രാജി വെക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.