മന്ത്രിസഭയില്‍ രണ്ടാമനില്ല; പ്രോട്ടോക്കോള്‍ അനുസരിച്ച് മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിമാരെല്ലാം തുല്യരാണ്: പിണറായി

മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിമാരെല്ലാം തുല്യരാണെന്ന് പിണറായി

തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 18 ജനുവരി 2017 (08:16 IST)
സംസ്ഥാന മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ക്ക് വലുപ്പച്ചെറുപ്പമില്ല. ഭരണഘടനയും പ്രോട്ടോക്കോളുമനുസരിച്ച് മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിമാരെല്ലാം തുല്യരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ രാജിവെച്ച ശേഷം എംഎം മണി ചുമതലയേല്‍ക്കുന്ന വേളയില്‍ സഭയിലെ രണ്ടാമന്‍ ആരാണെന്ന് പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിനുളള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

അതെസമയം, മുഖ്യമന്ത്രിയുടെ മറുപടിയടങ്ങിയ ഫയല്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് അറിയിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :