Widgets Magazine
Widgets Magazine

യുവതി ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ

വെള്ളി, 7 ഏപ്രില്‍ 2017 (15:25 IST)

Widgets Magazine

യുവതിയെ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പേരയം മുത്തുമുക്കിനടുത്ത് സ്റ്റാർ ഡെയിലിൽ താമസിക്കുന്ന മനുഷ്യാവകാശ കമ്മീഷൻ ഓഫീസ് ജീവനക്കാരനായ അരുൺ ജോസിന്റെ മകൾ ടീന എന്ന ഇരുപതുകാരിയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. 
 
മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് ഉൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 
 
ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ഭർത്താവ് മധുപ്രസാദിന്റെ കുമ്പളം കൊല്ലിറ്റഴിക്കാത്തത് വീട്ടുവളപ്പിലെ കിണറ്റിൽ ടീന വീണു എന്ന ടീനയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. 
 
ഭർതൃ സഹോദരൻ ജിതിൻ പ്രസാദ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്.   കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ ഒന്നാം വർഷ ഫിസിക്സ് ബിരുദ വിദ്യാര്തഥിനിയാണ് മരിച്ച ടീന. 
 
നിരവധി കേസുകളിൽ പ്രതികളാണ് ടീനയുടെ ഭർത്താവ് മധുവും ഇയാളുടെ സഹോദരൻ ജിതിനും. ഗുണ്ടാ ആക്ടിൽ അറസ്റ്റിലായ   മധു രണ്ട് ആഴ്ച മുമ്പാണ് ജയിൽ മോചിതനായി പുറത്തിറങ്ങിയത്. പോലീസിനെ ആക്രമിച്ച കേസിലും ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിലും ഇരുവരും പ്രതികളാണെന്നറിയുന്നു. വിശദ വിവരങ്ങൾ അറിവായിട്ടില്ല. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എ എസ് ഐ യെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികൾക്ക് കഠിന തടവ്

എ എസ് ഐ യെ വെട്ടി കൊലപ്പെടുത്താൻശ്രമിച്ച കേസിലെ രണ്ട് പ്രതികൾക്ക് കഠിനതടവ് വിധിച്ചു. 2003 ...

news

പശുവിനെയല്ല, സുരേന്ദ്രനെ വരെ കൊല്ലാനുള്ള ആളുകള്‍ ഇവിടുയുണ്ട്; സുരേന്ദ്രന് വധഭീഷണി - യുവമോര്‍ച്ച പരാതി നല്‍കി

സംസ്ഥാനത്ത് ഒരു പശുവിനെപ്പോലും കൊല്ലാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന ...

news

ഇനി മുതല്‍ പെട്രോള്‍, ഡീസല്‍ വില ദിവസവും മാറും ?

ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി പെട്രോള്‍ വില ദിനംപ്രതി നിശ്ചിക്കുന്ന ...

news

ശശികല പക്ഷത്തിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പണം നല്‍കി: ശരത്കുമാറിന്റെ വീട്ടിൽ റെയ്‍ഡ്

ചലച്ചിത്രതാരം ശരത്കുമാറിന്റെയും തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറിന്റെയും വീടുകളില്‍ ...

Widgets Magazine Widgets Magazine