വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പരിശോധനകള്‍ തുടരുന്നു

വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പരിശോധനകള്‍ തുടരുന്നു

  atal bihari vajpayee , bjp , admitted , ബിജെപി , അടല്‍ബിഹാരി വാജ്പേയി , എയിംസ് , ഡോ രൺദീപ് ഗുലേറി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (15:03 IST)
മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ബിഹാരി വാജ്പേയിയെ(93) ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില് ‍(എയിംസ്) പ്രവേശിപ്പിച്ചു.

പതിവ് പരിശോധനകൾക്ക് വേണ്ടിയാണ് വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

ശ്വാസകോശ വിദ്ഗദ്ധൻ ഡോ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നത്. ദീർഘകാലമായി അസുഖബാധിതനായി ഡൽഹിയിലെ വസതിയിൽ കഴിയുകയാണ് വാജ്പേയി.

2009 മുതല്‍ വാജ്പേയി പൊതുജീവിതത്തില്‍ നിന്നും വിട്ട് നിന്ന് സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു. അദ്ദേഹത്തിന് അൽഷിമേഴ്സ് രോഗവും ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :