ഇടതു വലത് മുന്നണികള്‍ അവരുടെ കാര്യം മാത്രം നോക്കിയാല്‍ മതി; തെരഞ്ഞെടുപ്പ് ഫലത്തോടെ കേരള രാഷ്‌ട്രീയത്തിന്റെ ഗതി മാറും- കുമ്മനം

ജനങ്ങളുടെ അമര്‍ഷമാണ് കനത്ത പോളിംഗിലൂടെ വ്യക്തമാകുന്നത്- കുമ്മനം

കുമ്മനം രാജശേഖരന്‍ , ബിജെപി , എകെ ആന്റണി , നിയമസഭ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 മെയ് 2016 (09:57 IST)
ഇടതു വലത് മുന്നണികള്‍ അവരുടെ കാര്യം മാത്രം നോക്കിയാല്‍ മതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തോടെ കേരള രാഷ്‌ട്രീയത്തിന്റെ ഗതി മാറും. ജനങ്ങള്‍ ആവേശത്തോടെയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അക്കൌണ്ട് തുറക്കില്ലെന്ന് യുഡിഎഫും എല്‍ഡിഎഫും ഒരു പോലെ പറയുന്നു. എന്തിനാണ് ഇവര്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയെ എതിര്‍ക്കുന്നത്. പ്രവര്‍ത്തിക്കാനും മത്സരിക്കാനും സ്വാതന്ത്രമുള്ള നാട്ടില്‍ ജനങ്ങള്‍ വിധിയെഴുതട്ടെ എന്നും കുമ്മനം പറഞ്ഞു.

ജനങ്ങളുടെ അമര്‍ഷമാണ് കനത്ത പോളിംഗിലൂടെ വ്യക്തമാകുന്നത്. ഇടത് ബിജെപിക്ക് അനുകൂലമാകുമെന്നും കുമ്മനം പറഞ്ഞു.

അതേസമയം, ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മലയാളികളുടെ സ്വകാര്യ അഭിമാനത്തെ ചോദ്യം ചെയ്‌ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തരത്തിലും മുന്നിട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കടല്‍ക്കൊള്ളക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും സൊമാലിയയുമായിട്ടാണ് മോദി താരതമ്യപ്പെടുത്തിയതെന്നും ആന്റണി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :