കൈയ്യില്‍ കാശില്ല, കെഎസ്ആര്‍ടിസി വര്‍ക്ഷോപ്പ് പണയപ്പെടുത്തി

കെഎസ്ആര്‍ടിസി, കടം, ബാങ്ക്
പാലക്കാട്| VISHNU.NL| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (09:52 IST)
സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടതിനേ തുടര്‍ന്ന് അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി സ്വന്തം വസ്തുവകകള്‍ പണയപ്പെടുത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണമായി. എടപ്പളിലെ വര്‍ക്ഷോപ്പ് കെ‌എസ്‌ആര്‍‌ടിസി പണയപ്പെടുത്തി 50 കോടി വായ്പ്പയെടുക്കുന്നതായി വാര്‍ത്തകള്‍.

സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ അടിയന്തരമായി 50 കോടി രൂപ വായ്പ ലഭിക്കുന്നതിനായി എടപ്പാള്‍ കണ്ടനകത്തെ റീജനല്‍ വര്‍ക്ഷോപ്പ് ഉള്‍പ്പെടുന്ന 54 ഏക്കര്‍ ഭൂമി ജില്ലാ സഹകരണ ബാങ്കിന് കെഎസ്ആര്‍ടിസി പണയപ്പെടുത്തി.

12% പലിശ നിരക്കിലാണ് ഇത്രയും തുക കെ‌എസ്‌ആര്‍ടിസി ബാങ്കില്‍ നിന്ന് പണം കടമെടുക്കുന്നത്. വര്‍ക്ഷോപ്പ് പനയം വയ്ക്കുന്നതിന്റെ ഭാഗമായി ആവശ്യമായ രേഖകള്‍ രേഖകള്‍ കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ ഇന്നലെ ബാങ്കിലെത്തി റീജനല്‍ മാനേജര്‍ എ. സുനില്‍ കുമാറിനു കൈമാറിയതായാണ് വിവരം. സര്‍ക്കാര്‍ ഗാരന്റിക്കു പുറമെ ഈ ഭൂമിയുടെ കൂടി പണയത്തിലാണു ജില്ലാ സഹകരണ ബാങ്ക്
50 കോടി രൂപ വായ്പ നല്‍കുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :