കെഎസ്ആര്‍ടിസി: സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി

 കെഎസ്ആര്‍ടിസി , പെന്‍ഷന്‍ പ്രശ്നം , ഹൈക്കോടതി , പെന്‍ഷന്‍
കൊച്ചി| jibin| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (17:02 IST)
കെഎസ്ആര്‍ടിസി പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ഹൈക്കോടതി. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു നല്‍കാനുള്ള തുക എത്രയാണെങ്കിലും അവ തിട്ടപ്പെടുത്തി ഒരു മാസത്തിനകം തന്നെ നല്‍കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഇ ശേഷാന്ദ്രി നായിഡുവാണ് നിര്‍ദേശം നല്‍കിയത്.

നല്‍കാനുള്ള തുക അത്രയും ഇല്ലെങ്കില്‍ പകുതി തുകയെങ്കിലും സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി. പെന്‍ഷന്‍ ബാധ്യത സംബന്ധിച്ച പ്രശ്നപരിഹാരത്തിനു ഭരണതലത്തില്‍ തിരുത്തല്‍ ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാസങ്ങളായി പെന്‍ഷന്‍ വിതരണം കൃത്യമായി നടക്കുന്നില്ലെന്ന് കാട്ടി വിരമിച്ച ഒരു വിഭാഗം ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ് ഉണ്ടായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :