കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ യാത്ര സൌകര്യം

Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (14:08 IST)
വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകളില്‍ സൌജന്യയാത്ര സൌകര്യം നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍.നിയമസഭയിലാണ് മന്ത്രി
ഇക്കാര്യം പറഞ്ഞത്.

നിലവില്‍ കണ്‍സെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൌകര്യം ലഭിക്കുകയെന്നും പിന്നീട് ഫെബ്രുവരിമുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ഥികള്‍ക്കും സൌജന്യയാത്രയ്ക്കുള്ള സൌകര്യം ലഭ്യമാക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.സൌകര്യം ഒരു വര്‍ഷം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയശേഷം പദ്ധതി വിപുലീകരിക്കുമെന്നാണ് തിരുവഞ്ചൂര്‍ അറിയിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :