കെ എസ് ആര്‍ ടി സി : ട്റേഡ് മാര്‍ക്ക് കര്‍ണ്ണാടകയ്ക്ക് മാത്രമാക്കാന്‍ ശ്രമം

തിരുവനന്തപുരം| Last Updated: ബുധന്‍, 26 നവം‌ബര്‍ 2014 (17:25 IST)
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ എന്നതിന്‍റെ ചുരുക്കപ്പേരായ കെ എസ് ആര്‍ ടി സി എന്നത് വര്‍ഷങ്ങളായി ഇവിടെ ഉപയോഗിച്ചിരിക്കുകയാണ്‌. എന്നാല്‍ അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയും ഇതേ പേരില്‍ കെ എസ് ആര്‍ ടി സി എന്നു തന്നെയാണ്‌ അവിടത്തെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ചുരുക്കപ്പേരായി ഉപയോഗിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ കെ എസ് ആര്‍ ടി സി
എന്നത് കര്‍ണ്ണാടകയ്ക്ക് മാത്രമുള്ള ട്രേഡ് മാര്‍ക്ക് ആയി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്‌. ഇതനുസരിച്ച് കര്‍ണ്ണാടക സര്‍ക്കാരിന്‍റെ അപേക്ഷ ട്റേഡ് മാര്‍ക്ക് രജിസ്റ്റ്രേഷന്‍ വകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള നടപടിയായി കെ.എസ്.ആര്‍.ടി.സി എന്ന് പേരുപയോഗിക്കുന്ന എല്ലാവര്‍ക്കും നോട്ടീസും അയച്ചിട്ടുണ്ട്.

കെ എസ് ആര്‍ ടി സി
എന്ന പേര് കര്‍ണ്ണാടകയ്ക്ക് പതിച്ചു നല്‍കുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് ആരാഞ്ഞ് പത്രപ്പരസ്യവും നല്‍കിക്കഴിഞ്ഞു. ഇതൊന്നും അറിഞ്ഞമട്ടിലല്ല കേരള സര്‍ക്കാരും ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്‍റും. 1937 ല്‍ തിരുവിതാം‍കൂര്‍ സര്‍ക്കാര്‍ 60 ബസുകളുമായി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് 1950 റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നിയമവും നിലവില്‍ വന്നു.
1965 ല്‍ ഇത് കോര്‍പ്പറേഷനായി മാറി. അന്നുമുതല്‍ കെ എസ് ആര്‍ ടി സി
എന്ന ചുരുക്കപ്പേരില്‍ എല്ലാ ഇടപാടുകളും നടത്തുകയും ചെയ്യുന്നു.

അതേ സമയം 1973 ല്‍ മാത്രമാണ്‌ കര്‍ണ്ണാടക ഗതാഗത വകുപ്പ് കെ.എസ്.ആര്‍.ടി.സി എന്ന പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി എന്ന പേരില്‍ ട്റേഡ് മാര്‍ക്ക് രജിസ്റ്റ്രേഷനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം 2012 ല്‍ തന്നെ ആരംഭിച്ചിരുന്നു. തങ്ങളുടെ എതിര്‍പ്പ് ട്റേഡ് മാര്‍ക്ക് കമ്മീഷനെ അറിയിക്കാനുള്ള ശ്രമത്തിലാണ്‌ തങ്ങളെന്ന് ഇപ്പോള്‍ കേരള സ്റ്റേറ്റ് ആര്‍.ടി.സി ചെയര്‍മാനും എം.ഡിയുമായ ആന്‍റണി ചക്കോ അറിയിച്ചു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :