കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകള്‍ക്ക് ഒരേ നമ്പര്‍

മാനന്തവാടി| vishnu| Last Modified ചൊവ്വ, 8 ജൂലൈ 2014 (17:07 IST)
സംസ്ഥാന സര്‍ക്കാര്‍ വക കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകള്‍ക്ക് ഒരേ നമ്പര്‍.
ഇതില്‍ രസകരമായ കാര്യം എന്താണെന്നാല്‍ ഈ രണ്ട് ബസുകളും മാനന്തവാടി ഡിപ്പോയിലേതു തന്നെയാണ്‌.

മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്ക് സ്ഥിരമായി സര്‍വീസ് നടത്തുന്ന ആര്‍ടി 978 നും വാളാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍ടി 979 നും ഉള്ളത്
ഒരേ രജിസ്ട്രേഷന്‍ നമ്പരുകള്‍ തന്നെയാണ്‌ കെഎല്‍ 15 - 6157.

ഏറെ മാസങ്ങളായി തന്നെ ഈ രണ്ടു ബസുകളും ഒരേ നമ്പരില്‍ ഓടുന്നുണ്ടെങ്കിലും കെഎസ്ആര്‍ടിസി യും മോട്ടോര്‍ വാഹന വകുപ്പും ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇതിനൊപ്പം പൊലീസ് വകുപ്പിനും ഇതില്‍ കാര്യമൊന്നുമില്ല എന്ന മട്ടാണ്‌.

വിവരം പുറത്തറിഞ്ഞപ്പോള്‍ ഉടന്‍ തന്നെ സാങ്കേതികമായി വന്ന ഈ തെറ്റ് തിരുത്തുമെന്ന് കോഴിക്കോട് സോണല്‍ ഓഫീസര്‍ സഫറുള്ള അറിയിച്ചു. അപകടം എന്തെങ്കിലും ഉണ്ടായെങ്കില്‍ ഇന്ഷ്വറന്സ് തുക പോലും ലഭിക്കില്ല എന്നതാണ്‌ പ്രശ്നം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :