എഞ്ചിനിയറിംഗ് കോളേജിന്റെ ബസിടിച്ച് പൊലീസുകാരന്റെ ഭാര്യയും മകളും മരിച്ചു

അപകടം,ബസ്,ബൈക്ക്,കോണ്‍സ്റ്റബിള്‍
കാട്ടാക്കട| VISHNU.NL| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (11:20 IST)
പൊലീസുകാരനും കുടുംബവും സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിന്റെ ബസിടിച്ച് പൊലീസുകാരന്റെ ഭാര്യയും മകളും മരിച്ചു. പൂജപ്പുര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കള്ളിക്കാട് കാഞ്ഞിരത്തിന്‍മൂട് വീട്ടില്‍ (ശ്രീസുന്ദരം) അജയകുമാറും (40) കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ 8 മണിയോടെ കാട്ടാക്കട ട്രഷറിക്ക് സമീപം കട്ടയ്ക്കോട് ഭാഗത്തേയ്ക്ക് തിരിയുന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. സംഭവത്തില്‍ അജയകുമാറിന്റെ ഭാര്യ മലയിന്‍കീഴ് ശ്രീകൃഷ്ണപുരം മേലേ വീട്ടില്‍ കുമാരി രാധികയും (38), മകന്‍ വിളപ്പില്‍ശാല ശാന്തിനികേതന്‍ സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനി ഭദ്രയുമാണ് (9) മരിച്ചത്.

എന്നാല്‍ അജയകുമാറും മറ്റൊരു മകളായ ഭവ്യയ്ക്കും (7) പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അജയകുമാര്‍ ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയിലും ഭവ്യയെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി യുടെ നേതൃത്വത്തില്‍ ഇന്ന് കാട്ടാക്കടയില്‍ റോഡ് ഉപരോധവും ഹര്‍ത്താലും നടക്കുകയാണ്. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സുന്ദരന്‍ പിള്ളയുടെ മകനാണ് പൊലീസുകാരനായ അജയകുമാര്‍.


കട്ടയ്ക്കോട് ഭാഗത്തേയ്ക്ക് തിരിയാന്‍ ശ്രമിച്ച എന്‍ജിനിയറിംഗ് കോളേജിന്റെ ബസ് തിരിയാതെ വന്നപ്പോന്‍ പിന്നിലേയ്ക്ക് എടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. ബസ് പിന്നിലേക്ക് എടുത്തതോടെ തൊട്ടുപിന്നില്‍ നിന്ന ബൈക്കിനെ ഇടിച്ചിട്ട ശേഷം ബസ് രാധികയുടെയും ഭദ്രയുടെയും ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു.

അപകടം നടക്കുന്നത് കണ്ടുനിന്ന നാട്ടികാര്‍ വിളിച്ച് പറഞ്ഞിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല എന്നാണ്‍ ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതോടെ നാട്ടുകാര്‍ ബസ് അടിച്ചുതകര്‍ത്തു. ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :