കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങുന്നു

കെഎസ്ആര്‍ടിസി , തിരുവനന്തപുരം , പുതിയ ബസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 2 ജൂലൈ 2014 (16:40 IST)
കെഎസ്ആര്‍ടിസി പുതുതായി 400 ബസുകള്‍ വാങ്ങുന്നു. ഇതിനൊപ്പം ജന്‍റം പദ്ധതി പ്രകാരം ലഭിക്കുന്ന ബസുകളുടെ നടത്തിപ്പിനായി കെഎസ്ആര്‍ടിസിക്കു കീഴില്‍ പുതിയ കമ്പനി രൂപവത്കരിക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമായത്.

കെഎസ്ആര്‍ടിസി യുടെ നവീകരണ പാക്കേജ് സംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ധനമന്ത്രി എന്നിവരെ യോഗത്തില്‍ ചുമതലപ്പെടുത്തുകയും ചെയ്തു. കെഎസ്ആര്‍ടിസി യെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക എന്ന ലക്‍ഷ്യത്തോടെയാണ്‌ നവീകരണ പാക്കേജിനു രൂപം നല്‍കിയിരിക്കുന്നത്.

ഇതില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, ദീര്‍ഘദൂര സര്‍വീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, കരാര്‍ അടിസ്ഥാനത്തില്‍ ബസുകള്‍ വാടകയ്ക്കെടുക്കുക, പഴയ ബസുകള്‍ക്ക് പകരം മാത്രം പുതിയ ബസുകള്‍ വാങ്ങുക, ലാഭത്തിലാവുന്നതു വരെ പുതിയ ഷെഡ്യൂളുകള്‍ തുടങ്ങാതിരിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ്‌ പാക്കേജിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :