സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നു; ജയം സര്‍ക്കാരിനെ ശക്തമാക്കും: സുധീരന്‍

  കെപിസിസി പ്രസിഡന്റ് , വിഎം സുധീരന്‍ , അരുവിക്കര തെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (11:37 IST)
സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നതിന് തെളിവാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജയം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ശക്തമാക്കും. പ്രതിപക്ഷം ആരോപിച്ച തെറ്റായ ആരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായിട്ടാണ് അരുവിക്കരയില്‍ പ്രവര്‍ത്തിച്ചത്. അതിന്റെ ഫലമാണ് കെഎസ് ശബരിനാഥന്റെ വിജയമെന്നും സുധീരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയാണിത്. അവര്‍ തുടരുന്ന വര്‍ഗീയ നയങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി തീര്‍ന്നു. സ്വന്തം പാര്‍ട്ടിയിലെ അണികള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് അവര്‍ അറിയുന്നുല്ല. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരം കൂടിയാണ് അരുവിക്കരയിലെ വിജയമെന്നും സുധീരന്‍ പറഞ്ഞു. യുവാക്കളുടെയും സ്‌ത്രീകളുടെയും പിന്തുണ പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ഈ ജയം ആക്കം നല്‍കും. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മികച്ചതായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം ജനങ്ങള്‍ തള്ളിക്കളഞ്ഞു. അരുവിക്കരയില്‍ ശബരിനാഥനെ നിര്‍ത്താനുള്ള തീരുമാനം മികച്ചതായിരുന്നു. 23 വര്‍ഷമായി കാര്‍ത്തികേയനെ ജയിപ്പിച്ച ജനങ്ങള്‍ അദ്ദേഹത്തിന്റെ മകനേയും ജയിപ്പിച്ചതില്‍ നന്ദിയുണ്ടെന്നും സുധീരന്‍ പറഞ്ഞു.

മധ്യലോബിയുടെ ശക്തമായ സമ്മര്‍ദ്ദം തള്ളിക്കളഞ്ഞ് സംസ്ഥാനത്ത് മധ്യനയം കൊണ്ടുവന്ന രീതി ജനങ്ങള്‍ അംഗീകരിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണ മികച്ചതായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :