പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ പിടിയില്‍

 കോഴിക്കോട് , അബ്ദുല്‍ കരീ,  കൊലപാതകം,
കോഴിക്കോട്| jibin| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (15:34 IST)
സ്വത്ത് തട്ടിയെടുക്കാനായി പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ വ്യവസായി അബ്ദുല്‍ കരീമിനെ കാണാതായ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ മക്കളായ മിദ്ലാജ്(26), ഫിര്‍ദൗസ് (23) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

വ്യവസായിയായ അബ്ദുല്‍ കരീമിനെ കാണാതായിരുന്നു. തുടര്‍ന്ന് മക്കളെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്
നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

സ്വത്ത് നല്‍കാത്തതിനാല്‍ പിതാവിനെ മയക്കി കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മൈസൂരിലെ കനാലില്‍ തള്ളുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :