സ്കൂള്‍ പൊളിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്| jibin| Last Modified ഞായര്‍, 11 മെയ് 2014 (16:18 IST)
മലാപറമ്പ് എയുപി സ്കൂള്‍ പൊളിച്ച് മാറ്റിയ സ്കൂള്‍ മാനേജര്‍ പത്മരാജന്റെ സഹോദരന്‍ അജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലാപറമ്പ് സ്കൂള്‍ പൊളിച്ചത് അജിത് കുമാറാണെന്ന് പൊലീസ് വ്യക്തമാക്കി.

ഏപ്രില്‍ 10ന് രാത്രിയാണ് സ്കൂള്‍ പൊളിച്ചുനീക്കിയത്. സംഭവശേഷം ഒരു മാസമായി അജിത് കുമാര്‍ ഒളിവിലായിരുന്നു. കേസില്‍ മാനെജര്‍ പത്മരാജനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :