പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ല: ആര്യയുടെ ബന്ധുക്കള്‍

കോന്നി പെണ്‍കുട്ടികള്‍ , പൊലീസ് , ആര്യയുടെ മരണം , ആശുപത്രി
തൃശൂർ| jibin| Last Updated: ചൊവ്വ, 21 ജൂലൈ 2015 (10:06 IST)
കോന്നിയില്‍ നിന്നു കാണാതായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിയുമായിരുന്നിട്ടും പൊലീസ് അവരെ കണ്ടെത്താന്‍
ശ്രമിച്ചില്ലെന്നു കുട്ടികളുടെ ബന്ധു. തിങ്കളാഴ്‌ച മരിച്ച ആര്യ കെ സുരേഷിന്റെ ഇളയച്ഛന്‍ സുഭാഷാണ് ആരോപണം ഉന്നയിച്ചത്. മാനഹാനി ഭയന്നാകാം കുട്ടികൾ ജീവനൊടുക്കിയത്. കുട്ടികളെ കാണാതായ ദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളെക്കുറിച്ച് അന്വേഷിക്കാതെ തങ്ങളെ ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമിച്ചതെന്നും സുഭാഷ് ആരോപിച്ചു.

കുട്ടികളെ കാണാതായതിനെ തുടർന്ന് ഇന്റർനെറ്റിലും മറ്റും അവരുടെ ചിത്രങ്ങൾ പ്രചരിച്ചു. കുട്ടികളെ കാണാതായ ദിവസം തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കുട്ടികളെക്കുറിച്ച് അന്വേഷിക്കാതെ തങ്ങളെ ചോദ്യം ചെയ്യാനാണ് പൊലീസ് ശ്രമിച്ചതെന്നും സുഭാഷ് ആരോപിച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് പതിവായി വിളിച്ചു വരുത്തുകയും അനാവശ്യമായ ചോദ്യം ചെയ്യല്‍ നടത്തുകയുമായിരുന്നു. വീട്ടിലെ സാഹചര്യവും നിലവിലെ അവസ്ഥയും പൊലീസിനോട് പറഞ്ഞിട്ടും അവര്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്ന് സുഭാഷ് ആരോപിച്ചു.

അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കോന്നി ഐരവൺ കാപ്പിൽ ലക്ഷംവീട് കോളനിയിൽ ആര്യ ഇന്നലെയാണ് മരിച്ചത്. കാണാതായ മൂന്നു പെൺകുട്ടികളിൽ എസ്. രാജിയുടെയും ആതിര ആർ. നായരുടെയും മൃതദേഹങ്ങൾ 13ന് രാവിലെ ഒറ്റപ്പാലം മങ്കരയ്ക്കടുത്ത് റയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ച കോന്നി സ്വദേശിനിയായ ആര്യ സുരേഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ആര്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ജന്മദേശമായ കോന്നി ഐരമണ്ണിലേക്ക് കൊണ്ട് പോകും. ആര്യയുടെ പിതാവ് വിദേശത്തായതിനാല്‍ സംസ്‌കാരം എന്നുണ്ടാകുമെന്ന് വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :