കോന്നി|
VISHNU N L|
Last Modified തിങ്കള്‍, 20 ജൂലൈ 2015 (16:09 IST)
കോന്നിയില്‍ തീവണ്ടിയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച ആര്യയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.
ഇപ്പോള്‍ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഡോക്ടര്‍മാര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന് പ്രകാരം ആര്യയുടെ ഹൃദയത്തിന്റെ 97 ശതമാനവും പ്രവര്‍ത്തന രഹിതമായി എന്നാണ് വിവരം.
കുട്ടിയുടെ നില അീതവ ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ശരീരത്തിലെ ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായി ഉണ്ടാവുന്ന മരണത്തില്‍ നിന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. കുട്ടിയുടെ ആരോഗ്യനില ആശങ്കാജനകമാണെങ്കിലും തങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ആര്യയെ ശ്രശ്രൂഷിക്കുന്ന വിദഗ്ധ സംഘം വ്യക്തമാക്കി.
കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. ഇന്ന് ശ്വാസകോശത്തിലെ പഴുപ്പും അണുബാധയുള്ള മറ്റു വസ്തുക്കളും നീക്കം ചെയ്തിരുന്നു. ആര്യയോടൊപ്പം തീവണ്ടിയില്‍ നിന്ന് ചാടിയ മറ്റു രണ്ട് സഹപാഠികളും മരിച്ചിരുന്നു.