ആനവേട്ട കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസു മരിച്ച നിലയില്‍

ഐക്കരമറ്റം വാസു , ആനക്കൊമ്പ് വേട്ടക്കേസ് , വാസു മരിച്ച നിലയില്‍ , പൊലീസ്
മുംബൈ| jibin| Last Modified തിങ്കള്‍, 20 ജൂലൈ 2015 (08:55 IST)
ആനക്കൊമ്പ് വേട്ടക്കേസിലെ ഒന്നാംപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറസ്വദേശി ഐക്കരമറ്റം വാസുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ദുര്‍ഗ്ഗാപൂര്‍ ഡോഡാമാര്‍ഗ് ഫൗസിലാണ് മൃതദേഹം കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ ഡോഡാമാര്‍ഗ് ഫാം ഹൌസിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് മരിച്ചത് വാസുവാണെന്ന് തിരിച്ചറിഞ്ഞത്. എറണാകുളം കുട്ടമ്പുഴ പൊലീസിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇയാള്‍ക്ക് ആനവേട്ടയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അകത്തും പുറത്തും ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

വാസുവിന്റെ മരണത്തിലൂടെ കേസിലെ പ്രധാന തെളിവാണ് ഇല്ലാതായത്. അതിനാല്‍ വാസു ആത്മഹത്യ ചെയ്തതാണോ അതോ ഇയാളെ കൊലപ്പെടുത്തിയതാണോ എന്ന സംശയമാണ് നിലനില്‍ക്കുന്നത്. മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി
വനംവകുപ്പുദ്യോഗസ്ഥരും കുട്ടംപുഴ പൊലീസും ദൂര്‍ദാപൂരിലെ ഫാം ഹൗസിലേയ്ക്ക് തിരിച്ചു.

ഇരുപതോളം ആനകളെ കാട്ടില്‍കയറി വെടിവെച്ചത് വാസുവാണ്. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറസ്വദേശിയാണ് ഇയാള്‍. വാസുവിന്റെ ബന്ധുക്കള്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചു. ആനവേട്ട കേസുമായി ബന്ധപ്പെട്ട് 20 പേരെയാണ് പിടികൂടിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ സഹായികള്‍ മാത്രമാണ്. ആനവേട്ടയ്ക്കായി വാസു കാടുകളില്‍ കയറുമ്പോള്‍ സഹായികളായി കൂടെ കൂടുന്നവര്‍ മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :