ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി| Last Modified ഞായര്‍, 19 ജൂലൈ 2015 (17:31 IST)

പത്തൊന്‍പതുകാരിയെ യുവാക്കള്‍ കുത്തിക്കൊന്ന സംഭവത്തില്‍ ഡല്‍ഹിയില്‍ ആം ആദ്‌മി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം.
സംഭവത്തില്‍ ദില്ലി പോലീസ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എഎപി യുവജനവിഭാഗം നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസ്‌ ആസ്ഥാനത്തിനു മുന്നിലാണ്‌ പ്രതിഷേധ പ്രകടനം നടന്നത്‌. ജനങ്ങളെ പിരിച്ചു വിടാന്‍ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു.

വിഷയത്തില്‍ നാളെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍വാസികളുടെ മോശം പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതിന് ആനന്ദ് പര്‍ബത് സ്വദേശിയായ മീനാക്ഷി എന്ന പെണ്‍കുട്ടിയെ യുവാക്കള്‍ കുത്തിക്കൊന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :