സ്വര്‍ണ്ണക്കടത്ത്: ആറര കിലോയുമായി കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം| Sajith| Last Modified വെള്ളി, 15 ജനുവരി 2016 (17:10 IST)
ഒളിച്ചു കടത്തിക്കൊണ്ടു വന്നആറര കിലോഗ്രാം സ്വര്‍ണ്ണവുമായി കൊല്ലം സ്വദേശിയെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. വെള്ളിയാഴ്ച രാവിലെയുള്ള എമിറേറ്റ്‍സ് വിമാനത്താവളത്തില്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്.

കൊല്ലം സ്വദേശിയായ ഷാനവാസ് എന്നയാളാണ് പിടിയിലായ ആള്‍ എന്നാണു റിപ്പോര്‍ട്ട്. ഇസ്തിരിപ്പെട്ടിക്കുള്ളിലെ കോയിലുകളുടെ സ്ഥാനത്തും മൈക്രോവേവ് അവനിലുമാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു വച്ചിരുന്നത്.

ഇസ്തിരിപ്പെട്ടിക്കുള്ളില്‍ മാത്രം ഇയാള്‍ നാലര കിലോയുടെ സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് സ്ഥിരമായി സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരുമായി ബന്ധമുണ്ടോ എന്നും അന്വേഷിച്ചു വരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :