നിയമസഭ തെരെഞ്ഞെടുപ്പില്‍ വി എസും പിണറായിയും ഒരുമിച്ച് മത്സരിക്കുന്നത് അണികള്‍ക്ക് ആവേശം പകരും: കോടിയേരി ബാലകൃഷ്ണന്‍

വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ വി എസും പിണറായിയും ഒരുമിച്ച് മത്സരിക്കുന്നത് അണികള്‍ക്ക് ആവേശം പകരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി, സി പി ഐ എം, വി എസ്, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ പി എ സി ലളിത kochi, CPIM, VS, pinarayi vijayan, kodiyeri balakrishnan, KPAC lalitha
കൊച്ചി| Sajith| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (09:03 IST)
വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ വി എസും പിണറായിയും ഒരുമിച്ച് മത്സരിക്കുന്നത് അണികള്‍ക്ക് ആവേശം പകരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ അവസാന ടേം ആയിരിക്കും ഇതെന്നും കോടിയേരി പറഞ്ഞു.
കെ ബാബുവിനെതിരെ നടക്കുന്നത് അഴിമതിക്കെതിരായ പോരാട്ടമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി പരിഗണിക്കുമെന്നും കോടിയേരി പറഞ്ഞു. എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കോടിയേരി. നിരവധി തവണ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്നിട്ടും ഇതുവരേയും ജില്ലയില്‍ സി പി ഐ എം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ജില്ലാ സെക്രട്ടറിയേറ്റില്‍ നേരിട്ട് പങ്കെടുത്തത്.

എറണാകുളം ജില്ലയില്‍ സി പി ഐ എം മത്സരിക്കുന്ന പത്ത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി. ഏറെ ചര്‍ച്ചകള്‍ക്കിടയായ തൃപ്പൂണിത്തുറയില്‍ സി എം ദിനേശ് മണിയാണ് സ്ഥാനാര്‍ത്ഥി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സിഎം ദിനേശ് മണിയുടെ പേര് പിന്തുണക്കുകയും ചെയ്തു. തര്‍ക്കം നിലനിന്നിരുന്ന കളമശേരിയില്‍ എ എം യൂസഫിനേയും തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോളിനേയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ എറണാകുളം ജില്ലയില്‍ സി പി ഐ എം മത്സരിക്കുന്ന പത്ത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായി.

പി രാജീവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാതിരുന്നത് ആദ്യ തവണ ജില്ലാ സെക്രട്ടറിയായതു കൊണ്ടാണെന്നും ജില്ലയിലെ പതിനാലു മണ്ഡലങ്ങളിലും മത്സരിക്കാന്‍ അനുയോജ്യനാണ് പി രാജീവെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഈ സമ്മേളനത്തില്‍ സെക്രട്ടറിയായ ആരും മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ പൊതുവായ തീരുമാനമെന്നും കോടിയേരി വ്യക്തമാക്കി. ജില്ലയിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ചുമതലയാണ് ജില്ലാ സെക്രട്ടറിക്കുള്ളത്. ജില്ലാ സെക്രട്ടറി മത്സരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നും കോടിയേരി പറഞ്ഞു.

എറണാകുളം ജില്ലയില്‍ പിറവത്ത് എം ജെ ജേക്കബ്, വൈപ്പിന്‍ എസ് ശര്‍മ, കുന്നത്തുനാട് അഡ്വ
ഷിജി ശിവജി, ആലുവയില്‍ വി സലീം, കൊച്ചിയില്‍ കെ ജെ മാക്‌സി, പെരുമ്പാവൂര്‍ സാജു പോള്‍, എറണാകുളത്ത് എം അനില്‍ കുമാര്‍ എന്നിവരാകും മറ്റ് സി പി എം സ്ഥാനാര്‍ത്ഥികള്‍


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ...

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി
രു പ്രമുഖ സിനിമാ താരത്തിന് തസ്ലീമ ഒരു മോഡലിന്റെ ഫോട്ടോ അയച്ച്, 25,000 രൂപ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: ...

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞവര്‍ഷം അഭിനയിച്ച സിനിമകളുടെ പ്രതിഫല ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി ...

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന ...

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ...