കൊച്ചി|
jibin|
Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (19:09 IST)
കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തെ വിഴുങ്ങിയതോടെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ഈ മാസം 26വരെ അടച്ചിടും. റൺവേ ഉൾപ്പെടെയുള്ള ഓപ്പറേഷന്‍ ഏരിയ മുങ്ങിയതോടെയാണ് 26ന് ഉച്ചവരെ വിമാനത്താവളം തുറക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചത്.
വിമാനത്താവളത്തിന്റെ പൂർവ്വസ്ഥിതിയിലാകാൻ കൂടുതൽ ദിവസമെടുക്കുമെന്നും അതിനാല്‍ അടച്ചിടുകയല്ലാതെ വേറെ പോം വഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ടെർമിനലിന്റെ പ്രവേശന ഭാഗത്തുവരെ വെള്ളമെത്തി. കാർ പാർക്കിംഗ് ഏരിയായും പ്രധാന സൗരോർജ പ്ലാന്റും വെള്ളത്തിനടിയിലാണ്. റൺവേയിലും പാർക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. ഇതോടെയാണ്
വിമാനത്താവളം അടയ്‌ക്കാന്‍ തീരുമാനിച്ചത്.