കൊച്ചി കായലിൽ ജലനിരപ്പ് ഉയരുന്നു: ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം

Sumeesh| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (16:12 IST)
കൊച്ചി: കനത്തമഴയിൽ കൊച്ചി കായലിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. കായലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ കായലിന്റെ തീരങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.

മഴയുടെ കാഠിന്യം വർധിച്ചതോടെ ജില്ലയിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. രണ്ട് ദിവസമയിട്ടും പല പ്രദേശങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ലെന്നും റൂറൽ എസ് പി വ്യക്തമാക്കി. എറണാകുലത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോൾ വെള്ളത്തിനടിയിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :