വീട്ടില്‍ വെള്ളം കയറി, സമീപ പ്രദേശങ്ങള്‍ മുങ്ങി; രക്ഷപ്പെടുത്തണമെന്ന് ധര്‍മ്മജന്‍ - ഒടുവില്‍ നന്ദി പറഞ്ഞ് താരം

വീട്ടില്‍ വെള്ളം കയറി, സമീപ പ്രദേശങ്ങള്‍ മുങ്ങി; രക്ഷപ്പെടുത്തണമെന്ന് ധര്‍മ്മജന്‍ - ഒടുവില്‍ നന്ദി പറഞ്ഞ് താരം

  dharmajan , flood , kochi , rain , ധര്‍മ്മജന്‍ , വെള്ളം , സോഷ്യല്‍ മീഡിയ , രക്ഷപ്പെടല്‍
കൊച്ചി| jibin| Last Updated: വ്യാഴം, 16 ഓഗസ്റ്റ് 2018 (15:04 IST)
വെള്ളപൊക്കത്തില്‍ അകപ്പെട്ട നടന്‍ ധര്‍മ്മജനെയും കുടുംബത്തെയും രക്ഷിച്ചു. കൊച്ചിയിലെ വീട്ടില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

താനും കുടുംബവും ഇപ്പോള്‍ സുരക്ഷിതരാണെന്ന് ധര്‍മ്മജന്‍ അറിയിച്ചു.

പ്രദേശത്ത് ദുരിത ബാധിതരെ സഹായിക്കാന്‍ ധര്‍മജന്‍ മുന്‍ പന്തിയില്‍ തന്നെയുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നതോടെ അദ്ദേഹവും കുടുംബവും ദുരിതത്തിലാവുകയായിരുന്നു.

വീട്ടില്‍ വെള്ളം നിറഞ്ഞുവെന്നും അമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും വീട്ടില്‍ കഴുത്തറ്റം വെള്ളമുണ്ടെന്നുമാണ് ധര്‍മ്മജന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയത്.

വീഡിയോ പുറത്തു വന്നതിനു പിന്നാലെ വള്ളത്തിലെത്തിയവരാണ് ധര്‍മ്മജനെയും കുടുംബത്തെയും രക്ഷിച്ചത്.
ഇപ്പോള്‍ ഭാര്യയുടെ വീട്ടിലാണെന്നും സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :