കെ എം ഷാജഹാനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഉപാധികളോടെ ജാമ്യം

കെഎം ഷാജഹാന് ജാമ്യം

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (12:12 IST)
ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഓഫീസില്‍ മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ കെഎം ഷാജഹാന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ക്കും ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കെഎം ഷാജഹാന്‍, ഹിമവല്‍ ഭദ്രാനന്ദ, ഷാജിര്‍ ഖാന്‍, മിനി, ശ്രീകുമര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും പൊലീസ് ആസ്ഥാനത്ത് സമരം നടത്തിയതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന ഷാജഹാനെയും മറ്റു ചിലരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. 15,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ഇവരെ പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുകയോ ജില്ല വിട്ട് പുറത്തു പോകുകയോ ചെയ്യാന്‍ പാടില്ലയെന്ന് ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :