കെഎം ഷാജഹാനെ സി ഡിറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കെഎം ഷാജഹാനെ സി ഡിറ്റിൽനിന്നു സസ്പെൻഡ് ചെയ്തു

 Mahija strike , jishnu pranoy case , km shajahan , Mahija , Pinaryi vijyan , mahija , കെഎം ഷാജഹാന്‍ , ജിഷ്ണു പ്രണോയി , ജിഷ്ണു , ഷാജിർ ഖാൻ, മിനി, ശ്രീകുമാർ, ഹിമവൽ ഭദ്രാനന്ദ , ജുഡീഷ്യൽ കസ്റ്റഡി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 10 ഏപ്രില്‍ 2017 (20:25 IST)
ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ സമരത്തിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കെഎം ഷാജഹാനെ സി ഡിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.


48 മണിക്കൂറിലേറെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനാൽ കേരള സർവ്വീസ് ചട്ടപ്രകാരം ആണ് സസ്പെൻഷൻ. നിലവിൽ സി ഡിറ്റിലെ സയന്റിഫിക്ക് ഓഫീസറാണ് ഷാജഹാൻ. ഷാജഹാന്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍.

ജാമ്യമില്ലാ വകുപ്പാണ് ഷാജഹാനുമേല്‍ ചുമത്തിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ഷാജിർ ഖാൻ, മിനി, ശ്രീകുമാർ, എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. അതേസമയം, ഷാജഹാനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മ എൽ തങ്കമ്മ വീട്ടിൽ ആരംഭിച്ച നിരാഹാരസമരം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :