അടിസ്ഥാന ശമ്പളം 17,000; ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

   ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് , സർക്കാർ ജീവനക്കാര്‍ , ധനമന്ത്രി കെഎം മാണി
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 13 ജൂലൈ 2015 (09:44 IST)
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ട് ഇന്നു സർക്കാരിനു സമർപ്പിക്കും. വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൈമാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും ധനമന്ത്രി കെഎം മാണിയുടെ
അസൗകര്യത്തെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാന സർവീസിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷം രൂപയും ആക്കണമെന്നാണു റിപ്പോർട്ടിലെ ശുപാർശ. വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആക്കാനും പെൻഷൻ ലഭിക്കാൻ വേണ്ട സർവീസ് പരിധി 30ൽ നിന്ന് 25 വർഷമാക്കി കുറയ്ക്കാനും നിർദേശമുണ്ട്. ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെയാകും നടപ്പാക്കുക. കുടിശിക തുക പിഎഫിൽ ലയിപ്പിക്കാനാണു സാധ്യത.

ഗസറ്റഡ് തസ്തികകളില്‍ നിലവിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ട സ്കെയില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ്, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങിയ തസ്തികകളില്‍ പ്രത്യേക വര്‍ധന വരും. കുറഞ്ഞ വര്‍ധന 2750 രൂപയും കൂടുതല്‍ 12000 രൂപയുമായിരിക്കും. 12 ശതമാനമാണ് ഫിറ്റ്മെന്‍റ്. ശമ്പളത്തില്‍ 14 ശതമാനവും പെന്‍ഷനില്‍ 10 ശതമാനവും വര്‍ധന വരും.
ജീവനക്കാരുടെ സ്പെഷല്‍ പേ നിയന്ത്രിക്കണമെന്ന് കമീഷന് നിര്‍ദേശമുണ്ട്. എന്നാല്‍ മെംബര്‍ സെക്രട്ടറി ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെയാകും നടപ്പാക്കുക. കുടിശിക തുക പിഎഫിൽ ലയിപ്പിക്കാനാണു സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :