പാറ്റൂർ ഭൂമി ഇടപാടിൽ മുഖ്യമന്ത്രിയെ പ്രതി ചേർക്കണം; മാണി ബജറ്റുമായി വന്നാല്‍ അപ്പോള്‍ കാണാം- വിഎസ്

 ബാര്‍ കോഴ , വിഎസ് അച്യുതാനന്ദന്‍ , ഉമ്മന്‍ചാണ്ടി , കെഎം മാണി
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 29 ജനുവരി 2015 (17:10 IST)
ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ എത്തിയാല്‍ അപ്പോള്‍ കാണാമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് എഫ്ഐആര്‍ തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിമാർ അഴിമതി പണം എണ്ണിക്കൊണ്ടിരിക്കുകയാണെന്നും. ബാര്‍ കോഴ ആരോപണം ശക്തമായി നില നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോപണം നേരിടുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയാല്‍ അപ്പോള്‍ കാണാമെന്നും വിഎസ് പറഞ്ഞു.

പാറ്റൂര്‍ ഭൂമി ഇടപാടില്‍ ദുരൂഹതകള്‍ ബാക്കിയാണ്. ഈ വിഷയത്തില്‍ വിജിലന്‍സ് ഡയറക്‍ടര്‍ വില്‍സണ്‍ എം പോള്‍ അനാസ്ഥ കാട്ടി. ഇതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും വിഎസ് പറഞ്ഞു. 31 കോടി രൂപയുടെ അഴിമതിയാണ് പാറ്റൂരിൽ നടന്നത്.
ഇത് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്‌ണപിള്ളയോട് ഒന്നിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്നും പിള്ളയെ ശിക്ഷിച്ചതും അഴിമതി കേസിലാണെന്നും ഇടമലയാര്‍ കേസില്‍ തെറ്റ് ചെയ്‌തതുകൊണ്ടാണ് പിള്ളയേയും മുന്ന് പേരെയും സുപ്രീം കോടതി ശിക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :