ബാര്‍ കോഴ: മുഖ്യമന്ത്രിയും, മന്ത്രിമാരും പുണ്യവാളന്മാരല്ല- പിണറായി

   കെഎം മാണി , ബാര്‍ കോഴ , പിണറായി വിജയന്‍ , ഉമ്മന്‍ചാണ്ടി
കണ്ണൂര്‍| jibin| Last Modified വ്യാഴം, 29 ജനുവരി 2015 (15:02 IST)
ബാര്‍ കോഴ ആരോപണം ധനമന്ത്രി കെഎം മാണിക്ക് നേരെ വരുന്നുവെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും പുണ്യവാളന്മാരാണെന്നു കരുതണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കെഎം മാണി മാത്രമല്ല കുറ്റക്കാരന്‍ അദ്ദേഹത്തിന് എതിരെയുള്ള ആരോപണങ്ങള്‍ മാത്രമാണ് നിലവില്‍ പുറത്ത് വരുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിയുടെ കാര്യത്തില്‍ പരസ്പരം പുറം ചൊറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴ നല്‍കിയാലും മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയും അറിയാതെ എക്സൈസ് വകുപ്പില്‍ നിന്ന് കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കോഴ ഇടപാടിനെ കുറിച്ച് ഇരുവര്‍ക്കും ധാരണയുണ്ടായിരുന്നതായും പിണറായി വിജയന്‍ പറഞ്ഞു. അതിനാല്‍ കെഎം മാണി മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടുകയാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആണ് മാത്രകയാക്കുന്നത്. സോളര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിട്ടിട്ടും രാജിവയ്ക്കാത്ത വ്യക്തിയാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കൂത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :