'ഞാനൊന്ന് വിചാരിച്ചാൽ നിന്നെ പത്ത് മാസം വഴിയാധാരമാക്കാൻ പറ്റും‘; വെറുപ്പ് തോന്നിയ സിനിമ ഡയലോഗ്- സ്ത്രീവിരുദ്ധതയ്ക്കെതിരെ ഷൈലജ ടീച്ചർ

സ്വന്തം സിനിമാനുഭവം ഉദാഹരിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം

Last Modified ശനി, 11 മെയ് 2019 (12:03 IST)
സിനിമകളിലെ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്താണ് മന്ത്രി സിനിമയിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ക്കെതിരെയും സത്രീകളെ മോശമായി ചിത്രീകരിക്കുന്ന സിനിമകള്‍ക്കെതിരെയും നിലപാട് വ്യക്തമാക്കിയത്. സ്വന്തം സിനിമാനുഭവം ഉദാഹരിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം

വ്യംഗ്യാര്‍ത്ഥമുള്ള പദപ്രയോഗം നടത്തിയപ്പോ ആ ടാക്കീസില്‍ മുന്നില്‍ ഒരു അമ്മയും മകളും കാണാനിരിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ശാരീരിക പ്രക്രിയയെക്കുറിച്ച് ഞാനൊന്ന് വിചാരിച്ചാല്‍ നിന്നെ പത്ത് മാസം വഴിയാധാരമാക്കാന്‍ പറ്റും എന്ന് പറഞ്ഞപ്പോള്‍ തിയറ്ററില്‍ വലിയ കരഘോഷം. എനിക്ക് ആ ഡയലോഗ് കേട്ടപ്പോള്‍ അറപ്പാണ് തോന്നിയത് ശൈലജ ടീച്ചര്‍ പറയുന്നു.

ഞാനൊന്ന് വിചാരിച്ചാല്‍ നിന്നെ പത്ത് മാസം വഴിയാധാരമാക്കാന്‍ പറ്റും എന്ന് പറഞ്ഞപ്പോള്‍ തിയറ്ററില്‍ വലിയ കരഘോഷം. എനിക്ക് ആ ഡയലോഗ് കേട്ടപ്പോള്‍ അറപ്പാണ് തോന്നിയത്.

സിനികമളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ കാണുമ്പോള്‍ അയ്യേ എന്ന് പറയാനാകുന്ന തരത്തില്‍ ആസ്വാദകരിലും മാറ്റമുണ്ടാകണം. എല്ലാവര്‍ക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന സിനിമകള്‍ ഉണ്ടാകണം. ഇത്തരം സിനിമകള്‍ ഉണ്ടാവുക എളുപ്പമല്ല. ഇതിന് കരുതിക്കൂട്ടിയുള്ള ഇടപെടല്‍ ഉണ്ടാവേണ്ടി വരുമെന്നും ശൈലജ ടീച്ചര്‍.

മുകേഷ് എംഎല്‍എ, ടികെ രാജീവ് കുമാര്‍, നീരജ് മാധവ്, ഐശ്വര്യലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് ശൈലജ ടീച്ചര്‍ സിനിമയിലെ സ്ത്രീവിരുദ്ധത നിരുല്‍സാഹപ്പെടുത്തണമെന്ന അഭിപ്രായമുയര്‍ത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :