സിനിമയിൽ സ്ത്രീവിരുദ്ധതയാകാം, പക്ഷേ മഹത്വവത്കരിക്കരുത്: പാർവതി

വിവാദങ്ങൾക്ക് മറുപടിയുമായി പാർവതി

അപർണ| Last Modified ശനി, 21 ജൂലൈ 2018 (12:36 IST)
പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിത്യേന രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പാര്‍വതിക്കെതിരെ കടുത്ത രീതിയില്‍ തന്നെയാണ് ആക്രമണം നടക്കുന്നത്. എന്തായാലും വിവാദങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും മറുപടിയുമായി വന്നിരിക്കുകയാണ് പാര്‍വതി.

പറഞ്ഞ കാര്യം മനസിലാകാതെ ആക്രമിക്കാന്‍ വരുന്നവരോട് സംസാരിക്കാന്‍ പറ്റില്ലെന്ന് പാർവതി പറയുന്നു.
താന്‍ പറയുന്നതൊന്നും ആരെയും പ്രത്യേകമായി മുദ്രകുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഇക്കാര്യം അന്ന് തന്നെ പറഞ്ഞതാണ്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്.


സമൂഹത്തിലെ സ്ത്രിവിരുദ്ധത സിനിമയിലും ഉണ്ടാവും. അത് സ്വാഭാവികമാണ്. അതൊന്നും വരാൻ പാടില്ലെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. ഇപ്പോള്‍ ഗാര്‍ഹിക പീഡനത്തെ കുറിച്ചുള്ള സിനിമയാണെങ്കില്‍ പീഡനം കാണിച്ചിരിക്കും. പക്ഷേ ആ പീഡനം നല്ലതാണ് എന്ന രീതിയിലാണ് സിനിമയെടുക്കുന്നതെങ്കിലോ? അത് ശരിയല്ല.

പ്രതിഫലിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സ്ത്രീ വിരുദ്ധത സിനിമയിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല, പക്ഷേ അത് വലിയ കാര്യമാണെന്ന രീതിയിൽ കാണിക്കുന്നതാണ് തെറ്റ്. അതേസമയം ഈ തെറ്റുകള്‍ മലയാള സിനിമയ്ക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്. അതിന്റെ മാറ്റങ്ങള്‍ പോസിറ്റീവായ രീതിയില്‍ സിനിമയെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :