കണ്ണൂര്‍|
AISWARYA|
Last Updated:
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (13:58 IST)
ടിപി വധക്കേസുമായി ബന്ധപ്പെട്ട് വിടി ബല്‍റാം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് കെകെ രമ. ബല്‍റാം പറഞ്ഞതില്‍ സത്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നും രമ പറഞ്ഞു. ടിപി വധക്കേസില്‍ എന്തുതരം ഒത്തുതീര്‍പ്പാണ് ഉണ്ടായതെന്നും ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്നും ബല്‍റാം വ്യക്തമാക്കണമെന്നും അങ്ങനെ ഒറ്റുകൊടുത്തവര്‍ കാലത്തിനോട് കണക്കുപറയേണ്ടി വരുമെന്നും രമ വ്യക്തമാക്കി.
ടിപി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് കൈകാര്യം ചെയ്തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിടി ബല്‍റാം രംഗത്ത് വന്നിരുന്നു. ബല്‍റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണമറിയിച്ചത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ബല്‍റാം പറഞ്ഞിരുന്നു.
ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെടുന്നു. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് വിടി ബല്‍റാമിന്റെ വിമര്‍ശനം.