‘ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്തണം: വിടി ബല്‍റാം

ടിപി കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണ്ടാല്‍മതി: സോളാര്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വിടി ബല്‍റാം

കോഴിക്കോട്| AISWARYA| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2017 (10:55 IST)
ടിപി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് കൈകാര്യം ചെയ്തതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിടി ബല്‍റാം. ബല്‍‌റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണമറിയിച്ചത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ബല്‍റാം പറയുന്നത്.

ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെടുന്നു. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് വിടി ബല്‍റാമിന്റെ വിമര്‍ശനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :