‘എന്റെ രണ്ടുമക്കളാണേ സത്യം, ഞാന്‍ സരിതയെ നേരിട്ട് കണ്ടിട്ടില്ല’: എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (13:28 IST)

സരിത എന്ന സ്ത്രീയെ ഒരിക്കല്‍ പോലും താന്‍ നേരിട്ട് കണ്ടിട്ടില്ല. അത് എന്റെ രണ്ടുമക്കളെ സത്യം ചെയ്ത് പറയാനാവുമെന്ന് കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. ഈ കേസ്  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചിരുന്നു. ഇനി എല്‍ഡിഎഫ് സര്‍ക്കാരും ഇത് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
 
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. അതേസമയം വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പൊതുസമൂഹം വിലയിരുത്തുമെന്നും ആരെയും ഭയക്കുന്നില്ലെന്നും ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായി തകര്‍ക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

''എനിക്കും ഉണ്ടായിരുന്നു ഒരു കുഞ്ഞനുജത്തി, നഷ്ടപ്പെടുമ്പോഴുള്ള ദുഃഖം എനിക്കറിയാം'' - വിജയ് പറഞ്ഞതിങ്ങനെ

മാർക്ക് ഉണ്ടായിട്ടും നീറ്റ് വഴി മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് അനിത എന്ന ...

news

'ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതാണെന്ന് താങ്കളെങ്കിലും തുറന്നുസമ്മതിച്ചല്ലോ’: കെ സുരേന്ദ്രന്‍

ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ...

news

'ദിലീപ് നിരപരാധിയാണെങ്കിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് അമ്മയിലേക്ക് തിരികെ എടുക്കണം': രമ്യ നമ്പീശൻ

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് അടുത്തിടെയാണ് ...

news

‘എട്ടു ദിവസത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഞാന്‍ അത് ചെയ്തത് ’: വെളിപ്പെടുത്തലുമായി ഹണിപ്രീത്

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഒടുവില്‍ കുറ്റം ...