വീണ്ടും പൊലീസിന്റെ ക്രൂരത; കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് മരിച്ചു, വാരാപ്പുഴയില്‍ ഇന്ന് ഹര്‍ത്താല്‍

വാരാപ്പുഴയില്‍ പ്രതിഷേധ സൂചകമായി ഹര്‍ത്താല്‍

അപര്‍ണ| Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (08:39 IST)
സംസ്ഥാനത്ത് വീണ്ടും പൊലീസിന്റെ ക്രൂരത. കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ വാരാപ്പുഴക്കേസിലെ മുഖ്യ പ്രതി ശ്രീജിത്ത് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പറവൂർ നിയോജക മണ്ഡലത്തിൽ ബിജെപി ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്.

വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റു ചെയ്ത ശ്രിജിത്തിനെ വരാപ്പുഴ പൊലീസ് ക്രൂരമായി കസ്റ്റഡി മര്‍ദ്ദനത്തിന് വിധേയമാക്കിയിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ ശ്രിജിത്തിനെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

മരണം ആന്തരീകാവയവങ്ങള്‍ക്കേറ്റ ക്ഷതം മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാസുദേവന്‍ എന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയായിരുന്നു ശ്രിജിത്ത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് മര്‍ദ്ദനം മൂലമാണ് മരണമെന്ന് ആരോപണം ഉയരുന്നുണ്ട്.

മൽസ്യത്തൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടിൽ വാസുദേവൻ (55) മരിച്ചതുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് ഉള്‍പ്പെടെ പത്ത് പേരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :