പൊലീസിൽ രാഷ്‌ട്രീയ അതിപ്രസരം; രക്തസാക്ഷിരൂപത്തിന്റെ നിറം മാറ്റി പൊലീസ്

ഇന്റലിജൻസ് റിപ്പോർട്ട്; രക്തസാക്ഷിരൂപത്തിന്റെ നിറം മാറ്റി പൊലീസ്

Kozhikode| Rijisha M.| Last Modified വെള്ളി, 11 മെയ് 2018 (10:32 IST)

കോഴിക്കോട്: പൊലീസിൽ രാഷ്‌ട്രീയ അതിപ്രസരം ഉണ്ടാകുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് വന്നതോടെ സംസ്ഥാന സമ്മേളനവേദിയിൽ സ്ഥാപിച്ച രക്‌തസാക്ഷി രൂപത്തിന്റെ നിറം മാറ്റി. രക്തസാക്ഷി സ്‌തൂപം എന്നെഴുതിയത് 'പൊലീസ് രക്തസാക്ഷി സ്‌തൂപം' എന്നും ആക്കിയിട്ടുണ്ട്. നേരത്തെ ചുവപ്പായിരുന്ന സ്‌തൂപത്തിന്റെ നിറം ഇപ്പോൾ ചുവപ്പും നീലയുമാക്കിയാണ് മാറ്റിയിരിക്കുന്നത്.
പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ രക്തസാക്ഷി സ്‌തൂപങ്ങൾ നിർമ്മിച്ച് ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളിക്കുന്നത് അച്ചടക്കത്തിനു ചേർന്നതല്ല. അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിലെ രാഷ്‌ട്രീയ അതിപ്രസരം അപകടകരമാണെന്നും സംസ്ഥാന മേധാവി ഉടൻ ഇടപെടണമെന്നും ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

കേരള പൊലീസ് അസോസിയേഷന് രാഷ്‌ട്രീയ ചായ്‌വുകളില്ലെന്നും മുദ്രാവാക്യം മുഴക്കുന്നത് പൊലീസിലെ രക്തസാക്ഷികൾക്ക് വേണ്ടിയാണെന്നുമായിരുന്നു ജനറൽ സെക്രട്ടറി പി ജി അനിൽകുമാറിന്റെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :