തിരുവനന്തപുരം|
VISHNU|
Last Modified ബുധന്‍, 16 ജൂലൈ 2014 (15:54 IST)
കേരളത്തിലെ ജയിലില്‍ തടവുകാര്ക്കിത് നല്ലകാലം. മറ്റൊന്നുമല്ല ഇനി മുതല്‍ മട്ടനും ചിക്കനും, മുട്ടക്കറിയും വിഭവസ്മൃദ്ധമായ ഭക്ഷണവും ഒക്കെ കഴിച്ച് സുഖിച്ചങ്ങ് കഴിയാം. ശിക്ഷ തീരുന്നതുവരെ.
ജയിലില്‍ നിന്ന് ഗോതമ്പുണ്ട ആഹാരമല്ലാതായെങ്കിലും അത്ര മെച്ചമൊന്നുമല്ല എന്നു പറയാന്‍ പൊലും പറ്റാത്ത ആഹാരമായിരുന്നു ജയിലില്‍ ഉണ്ടായിരുന്നത്. ഏതായാലും തടവുകാരുടെ ആ വിഷമവും ഇനി മാറിക്കിട്ടും. രാവിലെ കഴിക്കാന്‍ ദോശ്ശ,ഇഡ്ഡലി,ഉപ്പുമാവ്,ചപ്പാത്തി ഇവയിലേതേങ്കിലുമാകും കഴിക്കാനുണ്ടാകുക. കൂട്ടത്തില്‍ ഒരു നേന്ത്രപ്പഴവും!
എന്ത് വേണം തടവുകാര്ക്കിനി എന്ന് പറയാന്‍ വരട്ടെ,ഇവര്‍ക്കുള്ള ഉച്ചഭക്ഷണത്തിന്റെ മെനു കുടി നോക്കു,
മാങ്ങ, നാരങ്ങ,നെല്ലിക്ക അച്ചാറുകള്‍,അവിയല്‍,എരിശ്ശേരി, പുളിശ്ശേരി, സാമ്പാര്‍,തോരന്‍ എന്നിവയടങ്ങിയ ഭക്ഷണവും ദഹനത്തിനായി അല്‍പ്പം രസവും. കേട്ടപ്പോള്‍ തന്നെ വയര്‍ നിറഞ്ഞെങ്കില്‍ തീര്‍ന്നില്ല, ഇനിയുമുണ്ട്, ആഴ്ചയിലൊരിക്കല്‍ തടവുകാര്‍ക്ക് പോഷകം ലഭിക്കാന്‍ പയറുകറി, മീന്‍ കറി,മുട്ടക്കറി,മട്ടണ്‍ കറി എന്നിവയുമുണ്ടാകും.
നാലുമണിക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍ അതിനു മരുന്നുണ്ട്,അല്‍പ്പം ചെറുകടിയും ഒരു ചായയും. പോരാത്തതിന് രാത്രിയില്‍ വയറുനിറയ്ക്കാന്‍ വിഭവ സമൃദ്ദമായ സദ്യയും. ഇനി ഉറക്കം വരാതെ കിടക്കുന്നവരേ ഉറക്കാന്‍ പൊലീസുകാര്‍ തടവുകാര്‍ക്ക് താരാട്ട് പാടിക്കൊടുക്കുമോ എന്ന് ചോദിക്കുന്ന വിവരദോഷികള്‍ ഉണ്ടെന്നുള്ളതാണ് ജയില്‍വകുപ്പിന്റെ പ്രശ്നം.