മദനി ഇന്നു ജയില്‍ മോചിതനായേക്കും

ബാംഗ്ലൂര്‍| Last Modified തിങ്കള്‍, 14 ജൂലൈ 2014 (10:56 IST)
ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഇന്നു വൈകുന്നേരത്തോടെ ജയില്‍മോചിതനായേക്കും. ജാമ്യത്തിനു ശേഷവും കര്‍ണാടക പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും മദനി.

കോടതി ഉത്തരവിന്റെ പകര്‍പ്പുകളുമായി പിഡിപി നേതാക്കള്‍ ബാംഗ്ലൂരിലെത്തി. പരപ്പന അഗ്രഹാര പ്രത്യേക കോടതി
മദനിയുടെ ജ്യാമം സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷം ജയില്‍ അധികൃതര്‍ക്ക് കൈമാറും. പിഡിപി ഉന്നതതല യോഗവും ഇന്നു ബാംഗ്ലൂരില്‍ ചേരും.

ഉച്ചയ്ക്കു ശേഷം ജ്യാമത്തിലിറങ്ങുന്ന അബ്ദുല്‍ നാസര്‍
മദനിയ്ക്ക്
നഗരത്തിലെ സ്വകാര്യ ഫ്ലാറ്റിലായിരിക്കും താമസ സൗകര്യം ഒരുക്കുക. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 9 മണിയോടു കൂടി വൈല്‍ഡ്ഫീഡിലുളള സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടു പോകാനാണ് തീരുമാനം. സൗഖ്യയില്‍ നടുവേദനയ്ക്കുളള തിരുമ്മല്‍ ചികത്സയാണ് ആദ്യം നടക്കും.ഇതിനിടെ
നഗരത്തിലെ മണിപ്പാല്‍, അഗര്‍വാള്‍ ആശുപത്രികളിലും ചികിത്സ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് സുപ്രീംകോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സ്വന്തം ചെലവില്‍ ചികിത്സ നടത്തുന്നതിന് ഒരു മാസത്തേക്കാണു ജാമ്യം. ബാംഗ്ലൂര്‍ വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശമാണ് ജാമ്യത്തിനായി മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :