കൊച്ചി|
Last Modified വ്യാഴം, 12 നവംബര്‍ 2015 (18:50 IST)
കഴിഞ്ഞ ദിവസം കേരള എക്സ്പ്രസില്‍ വിമുക്ത ഭടനെ ബോധം കെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഡല്‍ഹിയില്‍ നിന്ന് വന്ന ആലപ്പുഴ സ്വദേശി വര്‍ഗീസ് എന്ന 52 കാരനാണു കവര്‍ച്ചയ്ക്ക് ഇരയായത്.
തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് കയറിയ വര്‍ഗീസിനെ ആഗ്രയില്‍ എത്തിയപ്പോള്‍ ഹിന്ദി സംസാരിക്കുന്ന മൂന്നു പേര്‍ ട്രെയിനില്‍ കയറുകയും മുഖത്ത് ഏതോ ദ്രാവകം തളിക്കുകയുമായിരുന്നു. മാല, മോതിരം, പഴ്സിലുണ്ടായിരുന്ന 8000 രൂപ എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
പഴ്സില്‍ ഉണ്ടായിരുന്ന എ.റ്റി.എം കാര്‍ഡ് കവര്‍ച്ച ചെയ്യുകയും പിന്നീട് ലഖ്നൌവിലെ ഒരു എ.റ്റി.എം കൌണ്ടറില്‍ നിന്ന് 30000 രൂപ പിന്‍വലിച്ചതായും അറിയാന്‍ കഴിഞ്ഞു എന്ന് വര്‍ഗീസ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.