കൈകോര്‍ത്തു തന്നെ നടക്കും; സദാചാര പൊലീസിന് ചുട്ടമറുപടി നല്‍കി വിഷ്‌ണുവും ആതിരയും വിവാഹിതരായി

തിരുവനന്തപുരം, വെള്ളി, 24 ഫെബ്രുവരി 2017 (20:06 IST)

Widgets Magazine
 Kerala youngsters , Moral Policing , Facebook Live , Moral , public indecency , ആതിര , വിഷ്ണു , വിവാഹിതരായി , പിങ്ക് പൊലീസ് , വിവാഹിതരായി , പിങ്ക്

ഒരുമിച്ചിരുന്നതിന് പിങ്ക് പൊലീസ് പിടികൂടിയ ആതിരയും വിഷ്ണുവും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വെള്ളയമ്പലത്ത് നടന്ന ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്.

കല്യാണം കഴിക്കണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും പെട്ടെന്ന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇപ്പോള്‍  സന്തോഷമുണ്ടെന്നും വിവാഹിതരായതിന് ശേഷം ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച കനകക്കുന്ന് കൊട്ടാര വളപ്പില്‍ തോളില്‍ കൈയിട്ട് ഇരുന്നതിനാണ് വിഷ്ണുവിനെയും ആതിരയെയും പൊലീസ് ചോദ്യം ചെയ്യുകയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തത്. പൊലീസിന്റെ സദാചാര ചോദ്യം ചെയ്യല്‍ ഫേസ്‌ബുക്കിലൂടെ യുവാവ് ലൈവായി  പോസ്‌റ്റ് ചെയ്‌തതോടെയാണ് സംഭവം ശ്രദ്ധയാകര്‍ഷിച്ചത്.

മാതാപിതാക്കളെ വിളിച്ചു വരുത്തിയതിന് ശേഷമാണ് ഇരുവരെയും പൊലീസ് വിട്ടയച്ചത്. ഇതോടെ വിഷയത്തില്‍ ഡിജിപി ലോക്‍നാഥ് ബെഹ്‌റ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ട്; വിവാദ പ്രസംഗവുമായി സുരേന്ദ്രൻ രംഗത്ത്

വിവാദ പ്രസംഗവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. സിപിഎമ്മുകാർ ...

news

ശരീരത്തില്‍ പുരട്ടിയാല്‍ മരണം ഉറപ്പ്; കിമ്മിന്റെ അര്‍ധ സഹോദരനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മാരകവിഷം ഏതെന്ന് അറിയാമോ ?!

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിന്റെ മരണത്തിന് ...

news

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പാക് മാധ്യമങ്ങള്‍; കാരണം നിസാരമല്ല

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവം പാകിസ്ഥാനില്‍വരെ ചര്‍ച്ചയാകുന്നു. ...

news

മംഗളൂരുവിലെ പരിപാടിയിൽ പങ്കെടുക്കും, തിരിച്ചുവന്ന ശേഷം ആര്‍എസ്എസിന് മറുപടി: മുഖ്യമന്ത്രി

മംഗളൂരുവിലെ മതസൗഹാർദ റാലിയിൽ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു വന്നശേഷം ആർഎസ്എസിനു മറുപടി ...

Widgets Magazine