നീതി ലഭിക്കാത്തതിനാല്‍ ജീവനൊടുക്കുകയാണെന്ന് അനീഷിന്റെ ആത്മഹത്യാക്കുറിപ്പ്; പ്രതികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

സദാചാര ഗുണ്ടാ ആക്രമണത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ അനീഷ്

Moral Policing, Azheekal, Suicide Note, പാലക്കാട്, അഴീക്കല്‍, ആത്മഹത്യാക്കുറിപ്പ്, പൊലീസ്, നരഹത്യ
പാലക്കാട്| സജിത്ത്| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (09:14 IST)
കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിനിരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് അഗളി കാരറ സ്വദേശി അനീഷിഷ് (22)
തൂങ്ങിമരിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശികളായ ധനേഷ്, രമേശ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

അനീഷിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ഈ രണ്ടുപേരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അനീഷ് കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അഗളി പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :