മുന്നില്‍ നവകേരള നിർമാണവും ലോക്‍സഭ തെരഞ്ഞെടുപ്പും; സംസ്ഥാന ബജറ്റ് ഇന്ന്

 kerala budget , thomas isaac , budget , തോമസ് ഐസക് , ബജറ്റ്
തിരുവനന്തപുരം| Last Modified വ്യാഴം, 31 ജനുവരി 2019 (07:27 IST)
പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന്
ധനമന്ത്രി തോമസ് ഐസക് തന്റെ പത്താം ബജറ്റ് അവതരിപ്പിക്കും. നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാകും ബജറ്റ് അവതരിപ്പിക്കുക.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുമെന്നു സൂചനകളുണ്ട്. പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്.

പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപയുടെയെങ്കിലും വികസന പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റിൽ പ്രഖ്യാപിക്കും. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങളിലാകും സെസ് ചുമത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :