സര്‍ക്കാരിനെതിരെ നില്‍പ്പ് സമരവുമായി കെസിബിസി

കോഴിക്കോട്‌| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (12:13 IST)
മദ്യനയത്തില്‍ മാറ്റം വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ കെസിബിസിയുടെ മദ്യവിരുദ്ധ സമിതി നില്‍പ്പ് സമരം പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌, താമരശ്ശേരി രുപതകള്‍ ഒരുമിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. കെസിബിസിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന്‌ ഉച്ചമുതല്‍ അഞ്ചു മണി വരെയാണ്‌ നില്‍പ്പ്‌ സമരം നടക്കുക. കേവലം സൂചന എന്ന നിലയില്‍ തുടങ്ങുന്ന സമരത്തില്‍ 500 പേര്‍ പങ്കെടുക്കുമെന്നാണ് സൂചന.

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തിരുത്തുക, മന്ത്രി കെസിബിസിയ്‌ക്കെതിരേ നടത്തി വരുന്ന പ്രസ്‌താവനകള്‍ പിന്‍വലിക്കുക തുടങ്ങിയ ആശയങ്ങളാണ്‌ തുടക്കത്തില്‍ ഊന്നല്‍ കൊടുക്കുന്നത്‌. സൂചന എന്ന നിലയില്‍ തുടങ്ങുന്ന സമരത്തെ സര്‍ക്കാര്‍ ഗൗരവമായി എടുക്കാത്ത സാഹചര്യത്തില്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സമിതി വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ കെസിബിസിയുടെ സമര പ്രഖ്യാപനത്തിനെതിരെ എക്സൈസ് മന്ത്രി കെ സി ജോസഫ്‌ രംഗത്തെത്തി. മദ്യനയത്തില്‍ സര്‍ക്കാരിനെതിരേ തിരിയുന്നതിന്‌ പകരം ജനങ്ങളെ മദ്യാസക്‌തിയില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുകയാണ്‌ ചെയ്യേണ്ടതെന്ന്‌ മന്ത്രി പറഞ്ഞു. ഒരു നില്‍പ്പ്‌ സമരം വിജയിച്ചു എന്ന്‌ കരുതി എല്ലാ സമരങ്ങളും വിജയിക്കുമെന്ന്‌ കരുതരുതെന്നും എന്തു വന്നാലും മദ്യനയം സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികളുമായി തന്നെ മുന്നോട്ട്‌ പോകുമെന്നും മന്ത്രി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :