കശ്മീരില്‍ അനശ്ചിതത്വം; ജാര്‍ഖണ്ഡില്‍ അര്‍ജുന്‍ മുണ്ടെയ്ക്കായി അണിയറ നീക്കം

ന്യൂഡല്‍ഹി| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (10:48 IST)
ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി നേതൃത്വം. ജമ്മുവിലുള്ള മുതിര്‍ന്ന ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റിലും രാം മാധവും പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. അതേ സമയം ബിജെപിയുമായി കൂട്ട് ചേരുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത് വന്നതിനേ തുടര്‍ന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍‌വാങ്ങി. താന്‍ പിന്‍‌വാങ്ങിയകാര്യം ഒമര്‍ തന്നെയാണ് ട്വിറ്ററില്‍ കൂടി അറിയിച്ചത്.

എന്നാല്‍ ബിജെപി നേതാക്കള്‍ ചര്‍ച്ചകള്‍ തുടരുന്നതിനായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നൂണ്ട്. എങ്ങനെയെങ്കിലും കശ്മീര്‍ മുഖ്യമന്ത്രിസ്ഥാനം നേടുക എന്നത് ബിജെപിയുടെ ലക്ഷ്യമാണ്. അതേ സമയം രാം മാധവ് ശ്രീനഗറിലെത്തി പിഡിപി നേതാവ് മെഹബുബ മുഫ്ത്തിയെ കണ്ടേക്കും. പിഡിപിയുമായി കൂട്ട് ചേരുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന ഫോര്‍മുലയാകും ബിജെപി മുന്നോട്ട് വയ്ക്കുക. ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കരുതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍‌എസ്‌എസിന്റെയും ആഗ്രഹം.

അതേ സമയം ജാര്‍ഖണ്ഡിലുള്ള ബിജെപി മുതിര്‍ന്ന നേതാവും
കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി എം എല്‍ എമാരുടെ യോഗം ചേര്‍ന്ന് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. ഝാര്‍ഖണ്ഡില്‍ രഖുവീര്‍ ദാസ് മുഖ്യമന്ത്രിയാകാനാണ് സാധ്യത.തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അര്‍ജുന്‍ മുണ്ടെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കമമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്തിത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :