കൊച്ചി|
jibin|
Last Updated:
ശനി, 29 ജൂലൈ 2017 (16:20 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍, ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് ദിലീപ്.
ദിലീപിനെ താമസിപ്പിച്ചിരിക്കുന്ന സെല്ലിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനോടാണ് പുറത്തുവരുന്നത് വ്യാജവാര്‍ത്തകള്‍ ആണെന്ന് ദിലീപ് വ്യക്തമാക്കിയത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമുള്ളതാണോ എന്ന് ചോദിച്ചപ്പോഴാണ് താരം പ്രതികരിച്ചത്.
മകള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ പലപ്പോഴും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ തിരക്കാറുണ്ട്. കാവ്യ അപ്പോള്‍ സംസാരിക്കാറുണ്ട്. പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കാവ്യ തന്നോടത് പറയുമായിരുന്നുവെന്നും ദിലീപ് പൊലീസ് ഉദ്യോഗസ്ഥനോട് പൊലീസ് പറഞ്ഞു.
പുറത്തുവരുന്ന തെറ്റായ വാര്‍ത്തകള്‍ക്കു പിന്നില്‍ സിനിമയില്‍ തന്നെയുള്ള ചിലരാണെന്ന് ദിലീപ് വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്. വ്യാജമായ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനേക്കുറിച്ചും അദ്ദേഹം ചിന്തിക്കുന്നുണ്ട്. അടുത്തതവണ അഭിഭാഷകര്‍ കാണാന്‍ എത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.