ഇടവേള ബാബു ദിലീപിനെ കൈവിട്ടോ; എല്ലാത്തിനും കാരണം ആ വാക്കുതര്‍ക്കം ? - സാഹചര്യം മുതലെടുത്ത് പൊലീസ്!

കൊച്ചി, ശനി, 29 ജൂലൈ 2017 (15:26 IST)

 Idavela babu , Dileep , Actress kidnapped , Amma , police , pulsar suni , suni , kochi , ദിലീപ് , യുവനടി , സ്‌റ്റേജ് ഷോ , അമ്മ , ഇടവേള ബാബു , ദിലീപ് അറസ്‌റ്റില്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ അന്വേഷണം ഉന്നതരിലേക്കും വ്യാപിപ്പിച്ച് അന്വേഷണസംഘം. കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെ ചോദ്യം ചെയ്‌തത് സിനിമാ ലോകത്ത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.

വിദേശത്ത് സംഘടിപ്പിച്ച ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വാക്കുതര്‍ക്കം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനായാണ് അമ്മ ഭാരവാഹി കൂടിയായ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്.

സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപും നടിയും തമ്മിൽ വഴക്ക് ഉണ്ടായതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നതിനും തുടര്‍ന്ന് സൌഹൃദം തകരാനും കാരണമായത്. രൂക്ഷമായ വാക്കുതര്‍ക്കമാണ് ഇരുവരും തമ്മില്‍ നടന്നത്. നടി ആക്രമിക്കപ്പെട്ടതിന് ഈ സംഭവമുമായി ബന്ധമുണ്ടോ എന്നാണ്  പൊലീസ് അന്വേഷിക്കുന്നത്. അമ്മയുടെ ചടങ്ങുകള്‍ക്ക് മേല്‍‌നോട്ടം വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇടവേള ബാബുവിന് ഈ വിഷയങ്ങളെക്കുറിച്ച് അറിവുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ ഭാഗമായിട്ടാണ് ആലുവ പൊലീസ് ക്ലബ്ബില്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്.

ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുക കൂടിയാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്‌തതിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. അമ്മയുടെ പ്രവര്‍ത്തനങ്ങളിലെ ദിലീപിന്റെ ഇടപെടലുകളും, സിനിമാ സെറ്റുകളില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച പള്‍സര്‍ സുനി എത്തിയിരുന്നോ പരിചയമുണ്ടോ എന്നും അദ്ദേഹത്തോട് പൊലീസ് ചോദിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

താരഷോയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് ഇടവേള ബാബു പറയുമ്പോഴും കേസില്‍ നിര്‍ണായകമാകുന്ന ചില രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അരമണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ റിഹേഴ്സൽ സമയത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.

സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപും നടിയും തമ്മിൽ വഴക്ക് ഉണ്ടായി എന്ന് ഇടവേള ബാബു മൊഴി നല്‍കിയാല്‍ ദിലീപിന് കനത്ത തിരിച്ചടിയാകും. നടിയെ അക്രമിക്കാനുള്ള കാരണങ്ങള്‍ പരിശോധിക്കുന്ന പൊലീസിന് ഇത് നേട്ടമാകും. ദിലീപിനെതിരെ ലഭിച്ച തെളിവുകള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതിനും ഈ മൊഴി സഹായിക്കും.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, അമ്മ ശ്യാമള, നടിയും ഗായികയുമായ റിമി ടോമി എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇടവേള ബാബുവില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയാനുള്ള തീരുമാനം ജനപ്രിയ നായകന് തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് 'ലവ് ജിഹാദ്' ; ബോളിവുഡ് നടി അയിഷാ ടാക്കിയയുടെ ഭര്‍ത്താവിന് നേരിടേണ്ടി വന്നത് !

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി അയേഷാ ടാക്കിയയുടെ ...

news

‘വീണു കിടക്കുമ്പോള്‍ എല്ലാവരും കൂടെ തേപ്പോട് തേപ്പാണല്ലേ സാറേ’ - പൊലീസുകാരനോട് ദിലീപ് പറഞ്ഞിതിങ്ങനെ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് ജയിലില്‍ സുഖവാസമാണെന്ന് റിപ്പോര്‍ട്ടുകള്‍ ...

news

സംശയം ശരിതന്നെ? കാവ്യക്കെതിരെ പള്‍സര്‍ സുനി മൊഴി കൊടുത്തു!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നു. നടി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നു ...

news

ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് ഒരു കാര്യം മാത്രം അറിയാന്‍; മൊഴി ലഭിച്ചാല്‍ ദിലീപ് കുടുങ്ങും

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ഇടവേള ...