കതിരൂര്‍ കൊലപാതകം: സിബി‌ഐ അന്വേഷണത്തിന് ഉത്തരവായി

കതിരൂര്‍ കൊലപാതകം, സിബി‌ഐ, കണ്ണൂര്‍, ആര്‍എസ്എസ്
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (13:57 IST)
കണ്ണൂരിലെ കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജ് കുമാറിനെ വെട്ടിക്കൊന്ന കേസ് സി‌ബിഐ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങി. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

നേരത്തേ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് മനോജിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

കേസിലെ പ്രതികള്‍ക്കെതിരെ നിയമ വിരുദ്ധപ്രവര്‍ത്തന നിരോധന നിയമ( യു‌എപി‌എ)ത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസന്വേഷിക്കുന്ന പ്രത്യേക സംഘം കേസെടുത്തിരിക്കുന്നത്. ഇത് വിവാദമായിരുന്നു. ഒരു ഘട്ടത്തില്‍ കേസ് എന്‍‌ഐ‌എ അന്വേഷിക്കുമെന്ന് വരെ പ്രചരണങ്ങളുണ്ടായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :