കണ്ണൂരില്‍ യുവതിയെ ട്രെയിനുള്ളില്‍ തീവച്ചുകൊല്ലാന്‍ ശ്രമം

കണ്ണൂര്‍| Last Updated: തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (09:20 IST)
കണ്ണൂരില്‍ യുവതിയെ ട്രെയിനുള്ളില്‍ തീവച്ചുകൊല്ലാന്‍ ശ്രമം. കിടങ്ങല്ലൂര്‍ സ്വദേശി പാത്തുവിനാണ് പൊള്ളലേറ്റത്. ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കൂടെയുണ്ടായിരുന്ന യുവാവ് ട്രെയിനില്‍ നിന്നും ഇറങ്ങിയോടി. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നുണ്ട്. പുലര്‍ച്ചെ 4.40 നായിരുന്നു സംഭവം. അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനാണ് ഇത്. അപകടം നടന്ന ബോഗി വേര്‍പെടുത്തി ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. മണ്ണെണ്ണ ഉപയോഗിച്ചാണ് തീവെച്ചത് എന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :