ട്രെയിനുള്ളില്‍ തീവച്ചുകൊല്ലാന്‍ ശ്രമം; യുവതി മരിച്ചു

കണ്ണൂര്‍| Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (08:30 IST)
കണ്ണൂരില്‍
നിര്‍ത്തിയിട്ട ട്രെയിനിനുള്ളില്‍ വെച്ച് അജ്ഞാത യുവാവ് തീവെച്ചു കൊല്ലാന്‍ ശ്രമിച്ച യുവതി മരിച്ചു. 40 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജ (40)യാണ് രാത്രിയോടെ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.40 ഓടെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയിനില്‍
പോകാനെത്തിയ ഖദീജയെ ബോഗിക്കുള്ളില്‍ വച്ച് ഒരു യുവാവ് കൈവശം കരുതിയ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

ദേഹമാസകലം തീപ്പടര്‍ന്ന ഖദീജ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇതേസമയം കൃത്യം നടത്തിയ യുവാവ് ട്രെയിനില്‍ നിന്നും ഇറങ്ങിയോടി. ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുന്നുണ്ട്. ഖദീജയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു.

യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസിനായില്ല. മോഴി എടുക്കാന്‍ പൊലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും യുവതിയുടെ ആരോഗ്യനില വളരെ മോശമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ മൊഴിയെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :